Wednesday, December 23

HOME




മണ്ണിന്റെ മകനായ മനുഷ്യന്‍  മരിക്കുന്നു.  മണ്ണ്  മരിക്കുന്നില്ല .  മണ്ണിന്റെതായ സ്ഥലപ്പേരും   മാഞ്ഞുപോകുന്നില്ല .  സഹസ്രാബ്ദങ്ങളുടെ, അഥവാ   ശതാബ്ദങ്ങളുടെ  കാലപ്പഴക്കത്തില്‍   മണ്മറഞ്ഞവയും   മറ്റൊന്നായി   മാറിപ്പോയവയും  വളരെ ഏറെയാണെങ്കിലും   പഴക്കം നിര്‍ണ്ണയിക്കാന്‍  പറ്റാത്ത  പരശതം പേരുകള്‍  ഇന്നും  നമ്മോടൊപ്പം  നില്‍ക്കുന്നു.  അവയുടെ മൂലമെവിടെ?  അവ ഇവിടെ എത്തിച്ചേര്‍ന്നത്   ഏതേതു  വഴിയ്ക്ക്?  ഏതേതു ഭാഷഗോത്രങ്ങളില്‍ കൂടി?  കാലചക്രഗതിയില്‍   ചതവോ,  മുറിവോ, പൊട്ടലോ,  പോറലോ  പോലുമേല്‍ക്കാതെ   എങ്ങനെ  ചിരം ജീവികളായി  ഇവിടം  വരെയെത്തി ?  ഈ  സമസ്യകളുടെ  ഉത്തരം തേടിയുള്ള   അന്വേഷണമാണ്   എന്റെ  ഓരോ   സ്ഥലചരിത്രഗ്രന്ഥവും. 

കൃതികള്‍

ദൂരദര്‍ശന്റെ ഇന്റര്‍വ്യു



ചരിത്രമെഴുത്തിന്റെ കാരമുള്‍പ്പാതയിലൂടെ
ചക്രവാളത്തിനപ്പുറത്തേയ്ക്കുപോയ
കവിയായ ചരിത്രകാരന്‍
ചരിത്രകാരനായ കവി---
വിവികെ വാലത്ത്.
അര നൂറ്റാണ്ടിനു മുമ്പ്
കുറിച്ചിട്ട  'ഇടിമുഴക്കങ്ങള്‍'
ഇവിടെ പുന:പ്രകാശനം ചെയ്യപ്പെടുന്നു.