2015 jan 14

about me......
I have no caste. No creed. No God and no temple to me. Ther is no such hints hiding behind the name of myself or my children.
My books does not announce caste. I believe that he who has caste in mind is a despicable fellow in all aspects. In this age of eighty, Iam proud that I never thought or done as caste concerned. I am a man. It is enough and more to be known as Historian.
Einstein Valath was with Lenin KM and 28 others.

about me......
I have no caste. No creed. No God and no temple to me. Ther is no such hints hiding behind the name of myself or my children.
My books does not announce caste. I believe that he who has caste in mind is a despicable fellow in all aspects. In this age of eighty, Iam proud that I never thought or done as caste concerned. I am a man. It is enough and more to be known as Historian.
കവിത, ചെറുകഥ, ഉപന്യാസം തുടങ്ങി സാഹിത്യത്തിന്റെ പല
ശാഖകളിലും പ്രവര്‍ത്തിച്ചു പേരെടുത്തിട്ടുള്ള ശ്രീ വി.വി.കെ. വാലത്തിന്റെ കൂടുതല്‍ കനപ്പെട്ട സംഭാവനകള്‍ ചരിത്രത്തിന്റെ മണ്ഡലത്തിലാണ് വരുന്നതെന്ന് തോന്നുന്നു.
ചരിത്രകാരന്‍മാരുടെ എണ്ണം എവിടെയും കുറവായിരിക്കും.
സര്‍ഗ്ഗാത്‍മകസാഹിത്യകാരന്റേതിനെക്കാള്‍ എത്രയോ ദുര്‍ഘടമാണ് ചരിത്രലേഖകന്റെ ജോലി. സ്‍ഥലചരിത്രകാരന് കൂടുതല്‍ പരിശ്രമം വേണം. പല പല കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കുക, ഐതിഹ്യാദികളും മറ്റും ശേഖരിക്കുക, സാഹിത്യ കൃതികള്‍, പ്രാചീന ലിഖിതങ്ങള്‍, തീട്ടൂരങ്ങള്‍, ഗ്രന്ധവരികള്‍ , കത്തുകള്‍, ഡയറികള്‍ മുതലായവ
പരിശോധിക്കുക,--- ഇങ്ങനെ ഒട്ടധികം ജോലി അയാള്‍ക്കു ചെയ്യേണ്ടതുണ്ട്.
ക്ഷമയും, സമയച്ചെലവും, പണച്ചെലവും ഒട്ടേറെ ഇതിനാവശ്യമാണ്. വിശാലമായ അറിവും ഓര്‍മ്മശക്തിയും നിഷ്‍പക്ഷതയും ത്യാജ്യഗ്രാഹ്യവിവേകവുമെല്ലാം ലേഖകനു വേണം. ഇതെല്ലാം ഒത്തുചേര്‍ന്നവര്‍ നമ്മുടെ നാട്ടില്‍ കുറവായതാണ് സ്‍ഥലചരിത്രങ്ങള്‍ കുറവായതിനു കാരണമെന്നു സംശയമില്ല.
അര്‍പ്പണമനോഭാവത്തോടുകൂടിയ ദീര്‍ഘപഠനം ആവശ്യമായ ഈ വിഷയത്തില്‍ കാര്യമായി പലതും പ്രവര്‍ത്തിക്കുകയും സിദ്ധി സമ്പാദിക്കുകയും ചെയ്‍തിട്ടുള്ള വ്യക്തിയാണ്, ശ്രീ വാലത്ത്. കേരളത്തിലെ എല്ലാ ജില്ലകളെ സംബന്ധിച്ചും ഇത്തരം ഗ്രന്ഥങ്ങള്‍ ഉണ്ടായാല്‍ കൊള്ളാമെന്ന് വായനക്കാര്‍ ആഗ്രഹിക്കാതിരിക്കില്ല. ശ്രീ വാലത്തു തന്നെ ഈ പ്രവര്‍ത്തനം തുടരുന്നത് എല്ലാംകൊണ്ടും ഉചിതമായിരിക്കും.
ലഘുജീവചരിത്രം
1918 ഡിസംബര്‍ 25ന് എറണാകുളം ചേരാനെല്ലൂരില്‍ ജനിച്ചു.
പേര്: കൃഷ്ണന്‍. അച്ഛന്‍: വടക്കേ വാലത്ത് വേലു ആശാന്‍.
അമ്മ : പാറു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം രണ്ടാം ലോകമഹായുദ്ധകാലത്ത്
സിവിലിയന്‍ ക്ളാര്‍ക്കായി പട്ടാളത്തില്‍ ചേര്‍ന്നു. സ്വാതന്ത്ര്യ സമര
പ്രേരിതങ്ങളായ കൃതികള്‍ രചിച്ച കാരണത്താല്‍ ബാംഗ്ളൂരിലെ വൈറ്റ്ഫീല്‍ഡിലെ
അമനിഷന്‍ ഡിപ്പോയില്‍ നിന്ന് പിരിച്ചുവിട്ടു. സ്വാതന്ത്ര്യലബ്ധിയ്ക്കുശേഷം
അദ്ധ്യാപകജോലി നോക്കി. കെ.ദാമോദരന്റെ പത്രാധിപത്യത്തില്‍
എറണാകുളത്തുനിന്ന് നവയുഗം വാരിക പ്രസിദ്ധീകരിച്ചപ്പോള്‍ സഹപത്രാധി
പരായി ജോലി ചെയ്തു.
സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി പുരസ്കാരം (1999) ലഭിച്ചു.
പണ്ഡിറ്റ്കറുപ്പന്‍ ജന്മശതാബ്ദി അവാര്‍ഡ്, പ്ളേസ് നെയിം സൊസൈറ്റിയുടെ
ഫെല്ലോഷിപ്പ് എന്നിവയും നേടി.
2000 ഡിസംബര്‍ 31ന് അന്തരിച്ചു. ഭാര്യ:കൃശോദരി.
മക്കള്‍::
മോപ്പസ്സാന്ഗ് വാലത്ത്, ഐന്‍സ്റ്റീന്‍ വാലത്ത്, സോക്രട്ടീസ് വാലത്ത്
കൃതികള്‍
മിന്നല്‍വെളിച്ചം
ചക്രവാളത്തിനപ്പുറം
ഞാന്‍ ഇനിയും വരും
അയയ്ക്കാഞ്ഞ കത്ത്
ഇനി വണ്ടി ഇല്ലാ
ഇവിടെ ഒരു കാമുകന്‍ മരിക്കുന്നു.
സംഘകാല കേരളം
ഋഗ്വേദത്തിലൂടെ
ശബരിമല, ഷോളയാര്‍ മൂന്നാര്‍
വാലത്തിന്റെ കവിതകള്‍ -പണ്ഡിറ്റ് കെ .പി. കറുപ്പന്‍
കേരള സ്ഥലചരിത്ര പഠനം
എറണാകുളം ജില്ല -
പാലക്കാട് ജില്ല -
തിരുവനന്തപുരം ജില്ല
Awards And Endowments
-Kerala Sahithya Akademi Award of 1999
for the entire literary contribution
-PLACE NAME SOCIETY Fellowship, Trivandrum
-Presented the Poem
GANDHI, THE LIGHT OF 20th CENTURY"" in the text published by Government Of India about Gandhiji, representing Malayalam.
-Pandit Karuppan Centenary Award
-PLACE NAME SOCIETY Fellowship, Trivandrum
-Presented the Poem
GANDHI, THE LIGHT OF 20th CENTURY"" in the text published by Government Of India about Gandhiji, representing Malayalam.
-Pandit Karuppan Centenary Award
VVK with Krishodari
1972