Wednesday, December 23

HOME




മണ്ണിന്റെ മകനായ മനുഷ്യന്‍  മരിക്കുന്നു.  മണ്ണ്  മരിക്കുന്നില്ല .  മണ്ണിന്റെതായ സ്ഥലപ്പേരും   മാഞ്ഞുപോകുന്നില്ല .  സഹസ്രാബ്ദങ്ങളുടെ, അഥവാ   ശതാബ്ദങ്ങളുടെ  കാലപ്പഴക്കത്തില്‍   മണ്മറഞ്ഞവയും   മറ്റൊന്നായി   മാറിപ്പോയവയും  വളരെ ഏറെയാണെങ്കിലും   പഴക്കം നിര്‍ണ്ണയിക്കാന്‍  പറ്റാത്ത  പരശതം പേരുകള്‍  ഇന്നും  നമ്മോടൊപ്പം  നില്‍ക്കുന്നു.  അവയുടെ മൂലമെവിടെ?  അവ ഇവിടെ എത്തിച്ചേര്‍ന്നത്   ഏതേതു  വഴിയ്ക്ക്?  ഏതേതു ഭാഷഗോത്രങ്ങളില്‍ കൂടി?  കാലചക്രഗതിയില്‍   ചതവോ,  മുറിവോ, പൊട്ടലോ,  പോറലോ  പോലുമേല്‍ക്കാതെ   എങ്ങനെ  ചിരം ജീവികളായി  ഇവിടം  വരെയെത്തി ?  ഈ  സമസ്യകളുടെ  ഉത്തരം തേടിയുള്ള   അന്വേഷണമാണ്   എന്റെ  ഓരോ   സ്ഥലചരിത്രഗ്രന്ഥവും. 

കൃതികള്‍

ദൂരദര്‍ശന്റെ ഇന്റര്‍വ്യു



ചരിത്രമെഴുത്തിന്റെ കാരമുള്‍പ്പാതയിലൂടെ
ചക്രവാളത്തിനപ്പുറത്തേയ്ക്കുപോയ
കവിയായ ചരിത്രകാരന്‍
ചരിത്രകാരനായ കവി---
വിവികെ വാലത്ത്.
അര നൂറ്റാണ്ടിനു മുമ്പ്
കുറിച്ചിട്ട  'ഇടിമുഴക്കങ്ങള്‍'
ഇവിടെ പുന:പ്രകാശനം ചെയ്യപ്പെടുന്നു.

2 കമന്‍റുകള്‍:

subash malayatoor said...

valath enna vyakthi arhichathra sradhikkappettilla.

Azeez . said...

വീഡിയൊ കണ്ടു. എത്രയെത്ര വിവരങ്ങളാണ് ആ കുഞ്ഞു തലയില്‍ ഒളിപ്പിച്ചിരിക്കുന്നത്.ചോദ്യത്തിനു ചിട്ടചിട്ടയായി ഉത്തരം പറഞ്ഞുതുടങ്ങി, അതിനെ വികസിപ്പിച്ച്, മറ്റു വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അവതരിപ്പിക്കുമ്പോള്‍ ആ ഉത്തരം പൂര്‍ണ്ണമായി നമുക്ക് കിട്ടുന്നു. ഫോട്ടോകോപ്പിയോ സ്കാനിങ്ങോ ഇല്ലാതിരുന്ന ആ കാലഘട്ടത്തില്‍ രേഖകളും വിലപ്പെട്ട ചെപ്പേടുകളും പരിശോധിക്കുവാന്‍ വാലത്ത് എത്രയെത്ര യാത്രകള്‍ ചെയ്തു;തദ്ദേശവാസികളുമായി സംസാരിച്ചു. ഇന്നു ഹിന്ദു ക്ഷേത്രങ്ങളായി അറിയപ്പെടുന്ന പല ക്ഷേത്രങ്ങളും ജൈന‍- ബുദ്ധക്ഷേത്രങ്ങളായിരുന്നുവെന്നത് വാലത്തിലൂടെയാണ് നാമറിയുന്നത്.കേട്ടുകേള്‍വിയില്‍ വിശ്വസിക്കാതെ കേട്ടതിന്‍റെ സത്യം പരിശോധിക്കുന്ന രീതി അന്യാദൃശ്യമാണ്.ചരിത്രകാരനായ , എന്‍റെ ഗുരുനാഥന്‍ കൂടിയായ, വി വി കെ വാലത്ത് സാറിന് പക്ഷേ ചരിത്രം, ഇബ്സന്‍ കമന്‍റ് എഴുതിയതുപോലെ, അര്‍ഹമായ സ്ഥാനം നല്‍കിയോ? നന്ദികെട്ട ചരിത്രം!

Post a Comment