Sunday, March 20

poem - avar njangalil jiivikkum

എല്ലാം കഴിഞ്ഞു .
ചരിത്രത്തിന്റെ  നാഴികക്കല്ലുകള്‍   ചലിച്ചു.
അവര്‍  നമ്മുടെ   റോസന്‍ ബര്‍ഗ്ഗ്  ദമ്പതികളെ
കൊന്നുകളഞ്ഞു.
രണ്ടു കുഞ്ഞുങ്ങളെ  അവര്‍  അനാഥരാക്കി .
ഓര്‍ക്കുക !
ദുഷ്ടന്മാര്‍  അവരെ  ഒടുവില്‍  കൊന്നുകളഞ്ഞു.!
രക്ഷിക്കുക , രക്ഷിക്കുക   എന്ന നിലവിളി
കോടി കോടി   അലയടിച്ചപ്പോള്‍ ,
പ്രിയപ്പെട്ട  ഏതല്‍,
കുലുക്കമില്ലാത്ത  ഐസനോവറിന്റെ  കൊലക്കസേരയെ
നീ   മുന്നുപ്രവശ്യം   മുട്ടുകുത്തിച്ചു.
അന്തിയൂസെ ,  ഓര്‍ക്കുക ...
തീ   ഹെര്‍ക്കുലിസിനെ കാണുന്ന  ദിവസം  അടുത്തുവരുന്നു!
നിന്റെ കൈ  കൊണ്ടു  നീ തന്നെ  കെട്ടിയുണ്ടാക്കിയ
സിംഗ് സിംഗ് ജയിലിന്റെ    ഭിത്തികളില്‍
നീ തന്നെ കാല്‍ തട്ടി വീഴും .
റോസന്‍ ബര്‍ഗ്  ദമ്പതികളുടെ
ചോരയില്‍  നിന്നടര്‍ത്തിയെടുത്ത
ചുവന്ന റോസാ പുഷ്പങ്ങളില്‍
ഞങ്ങള്‍  തല  കുമ്പിടുന്നു
അവര്‍  ഞങ്ങളില്‍  ജീവിക്കും............
 *************** 


0 കമന്‍റുകള്‍:

Post a Comment