Wednesday, May 25

എം.കെ. സാനുവും വി.വി.കെ.വാലത്തും



                                        ഇന്നലെ   സാനുമാഷിന്റെ     ഒരു ചിത്രം  പത്രത്തില്‍  കണ്ടു.  എന്റെ ഗുരുനാഥന്‍   കൂടിയായിരുന്ന    ആ   വലിയ മനുഷ്യനെ    കുറിച്ച്    ഓര്‍മ്മിച്ചപ്പോള്‍     ചില  വിഷാദങ്ങള്‍ മനസ്സില്‍   ഉരുണ്ടുകൂടി.  
                                          സാനുമാഷ്   കേരള  സാഹിത്യ   അക്കാദമിയുടെ   അധികാര  സ്ഥാനത്ത്‌     പ്രവര്‍ത്തിച്ചിരുന്ന    കാലത്ത്    എന്റെ   പിതാവ്     വി.വി.കെ.വാലത്തിന്റെ    ഗവേഷണ ജീവിതത്തിലെ    വിലപ്പെട്ട    അഞ്ചു   വര്‍ഷങ്ങള്‍   അദ്ദേഹം    അപഹരിച്ചു    എന്ന   ചിന്ത  ...
                                         അത്   വലിയ  ഒരു    ദുരന്തമായിരുന്നു.     സാനുമാഷിനെപ്പോലെ    സാംസ്കാരിക   രംഗത്ത്    ഉന്നത നിലയില്‍    പ്രശസ്തനായ   ഒരാള്‍ക്ക്‌    എങ്ങനെ   ഇപ്രകാരം     പ്രതികാരദാഹിയെപ്പോലെ   പ്രവര്‍ത്തിക്കാനാകും ,    എന്ന്    എത്ര   ആലോചിച്ചിട്ടും      എനിക്ക്      മനസ്സിലായില്ല .
                                           വാലത്ത്    സാനുമാഷിനെ     വളരെ   ബഹുമാനിച്ചിരുന്നു     എന്ന്     ഒന്നുരണ്ടു     കുറിപ്പുകളില്‍ നിന്ന്  വായിച്ചിട്ടുണ്ട്.     ഡോക്ടര്‍    ബിരുദം    ഇല്ലാത്തയാള്‍
അതുള്ള യാളോടു    സാമാന്യ   നിലയ്ക്ക്      കാണിക്കുന്ന    ബഹുമാനവും      വിനയവും     വാലത്ത്    
കലവറയില്ലാതെ    നല്‍കി.   എന്നാല്‍       സാനുമാഷ്      എന്ന    ദൈവം     പ്രസാദിച്ചില്ല.
  തിരുവനന്തപുരം   ജില്ലാസ്ഥലച്ചരിത്രം    എന്ന  വാലത്തിന്റെ    പ്രൊജക്റ്റ്‌    സാനുമാഷ്   മുളയിലെ  നുള്ളിയെറിഞ്ഞു.   .     അഞ്ചു വര്‍ഷത്തെ    ശീത സമരത്തിനൊടുവില്‍    വാലത്ത്     സ്വന്തംനിലയ്ക്ക്  പ്രൊജക്റ്റ്‌    പൂര്‍ത്തിയാക്കിയപ്പോള്‍    കാലാവധി    കഴിഞ്ഞു ,    സാനു മാഷ്‌       കസേരയൊഴിഞ്ഞിരുന്നു  .   തുടര്‍ന്നു വന്ന  കമ്മിറ്റി  ,  സാനു    പറഞ്ഞ    തടസ്സങ്ങള്‍    ഒന്നും  പറയാതെ,  വാലത്തിന്റെ     ഗ്രന്ഥം   ഏറ്റെടുത്തു   പ്രസിദ്ധീകരിച്ചു.   
                                        ഇപ്പോഴും    സംശയം    ബാക്കിയാവുന്നു.     എന്തിനാണ്     സാനുമാഷ് 
താണ കളി   കളിച്ചത്?    വാലത്ത്     കളമൊഴിഞ്ഞു.      സാനുമാഷ്     ജീവിച്ചിരിപ്പുണ്ടല്ലോ .
ഈ   സംശയത്തിനു      ഉത്തരം    എപ്പോഴെങ്കിലും    ലഭിക്കുമോ?.................  



0 കമന്‍റുകള്‍:

Post a Comment