Saturday, February 11


ചരിത്രരചനയുടെ    ആദ്യ ചുവടുകള്‍ 


1973-ല്‍   കേരള ഹിസ്റ്ററിഅസോസിയേഷന്റെ   ആഭിമുഖ്യത്തില്‍   നിരവധി  കേന്ദ്രങ്ങളിലേക്ക്  ചരിത്രാന്വേഷണ പര്യടനങ്ങള്‍   സംഘടിപ്പിക്കുകയുണ്ടായി.  അത്തരത്തില്‍  ഒന്നായിരുന്നു,   അശമന്നൂര്‍ യാത്ര.
         എറണാകുളം ജില്ലയിലെ പെരുമ്പാവൂരിന് കിഴക്കുള്ള   അശമന്നൂര്‍  ഗ്രാമത്തിലേക്കുള്ള  യാത്ര   വാലത്തിന്റെ   ജീവിതത്തിലെ വഴിത്തിരിവായിരുന്നു.    ആ  യാത്രയിലാണ്   വാലത്ത്    ചരിത്ര പ്രാധാന്യമുള്ള   ഒരു  പുരാതന ശിലാസ്തംഭം    കണ്ടെത്തിയത്‌.
'ശൂലത്തില്‍ തറച്ചു കൊന്നു ' എന്ന   ശീര്‍ഷകത്തില്‍  മെയ്‌     -ലെ    പത്രങ്ങളില്‍   ഇത്   പ്രസിദ്ധീകരിച്ചിരുന്നു.
          ഈ ശിലാസ്തംഭം   എ.ഡി.  പത്താം ശത കത്തിലേതാണെന്ന്  കരുതപ്പെടുന്നു.  കരിങ്കല്‍ സ്തംഭത്തിന് മുകളില്‍   ഒരു മനുഷ്യന്‍  മലര്‍ന്നു മടങ്ങിക്കിടക്കുന്ന  രൂപത്തിലാണ് ശില്‍പം. 
ഒമ്പതും പത്തും  ശതകങ്ങളിലാണ്  കേരളത്തില്‍ ബുദ്ധ-ജൈന മതങ്ങള്‍ തിരോഭവിച്ചത്  എന്ന് കാണുന്നു.  മധുരയില്‍ ജൈന മതക്കാരെ  ശൂലത്തില്‍ തറച്ചു കൊന്നതായി  ചരിത്ര ഗ്രന്തങ്ങളിലുണ്ട്.  
           ജൈനമാതക്കാരെ ഓടിക്കാന്‍  ഉപായമാരാഞ്ഞുകൊണ്ട്   ബ്രാഹ്മണര്‍ തപസ്സിരുന്നു, എന്ന് കേരളോല്പത്തിയില്‍  പറയുന്ന  തൃക്കാരിയൂര്‍ ക്ഷേത്രം   ഇവിടെ നിന്ന്   ആറു കിലോമീറ്റര്‍ കിഴക്ക് ഇപ്പോഴും സ്ഥിതി ചെയ്യുന്നു. ചരിത്ര പ്രസിദ്ധമായ "കല്ലില്‍  ജൈന ക്ഷേത്രവും  ഇവിടെ നിന്ന് മൂന്നു കിലോമീറ്റര്‍ തെക്കാണ്.
          ബുദ്ധ-ജൈനമത ധ്വംസന കാലത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ സ്മാരകമെന്നു   വാലത്ത്    അഭിപ്രായപ്പെട്ടു.

0 കമന്‍റുകള്‍:

Post a Comment