Monday, November 5

                                 

                                     ആരു     ശേഷിക്കും ?

             ആരു    ശേഷിക്കും,   എന്ന    ചോദ്യം   അവശേഷിപ്പിക്കുന്ന  ആകുലതകളത്രേ ,    വാലത്തിന്റെ   കവിതകളുടെ     മനസ്സ്   എന്ന്    
സാമാന്യമായി   പറയാം.     മനുഷ്യരാശിയ്ക്ക് മേല്‍    തൂങ്ങിയാടുന്ന    മൂര്‍ച്ചയേറിയ   വാളുകള്‍   ഉയര്‍ത്തുന്ന    ഭയം,  അതിലുപരി, ആ  വാളുകള്‍    മനുഷ്യവേഷം   ധരിച്ചവയായിരുന്നു ,എന്ന     തിരിച്ചറിവ്,      രക്ഷയ്ക്ക്    ഒരു മാര്‍ഗ്ഗവും   ഇല്ലായെന്നുള്ള   ബോധ്യം,    ഇതെല്ലാമായിരുന്നു,    ആ    കവിമനസ്സിന്റെ    ഉള്ളടക്കം.

തലയോടില്‍    നിന്ന്   തലയോടിലേക്കും
അസ്ഥിയില്‍ നിന്ന്  അസ്ഥിയിലേക്കും
അവശേഷിച്ച   മാംസത്തിന്റെ 
കരിഞ്ഞ മണവും    പാര്‍ത്ത്
പട്ടികള്‍ സഞ്ചരിക്കും.
കേവലം   ഒരു നിസ്സാര  നിമിഷത്തിന്റെ 
ഇടുങ്ങിയ  ഇടനാഴിയില്‍ വെച്ച് 
എല്ലാം - എല്ലാം പുകയായി, ചാരമായി   കലാശിക്കും.
ആരു ശേഷിക്കും?

ചക്രവാളത്തിനപ്പുറം    എന്ന   കവിത   ഉയര്‍ത്തിക്കാണിക്കുന്ന 
ആഗോള സമസ്യകള്‍    അക്കാലത്തെ    ആസ്ഥാനകവികള്‍ ക്ക്    അപരിചിതമായിരുന്നു.

പുതിയ മനുഷ്യന്‍   
പ്ലേറ്റോവില്‍  വെച്ച്  ശബ്ദിച്ചു.
അരിസ്റ്റോട്ടിലില്‍  വെച്ച്  പ്രതി ധ്വനിച്ചു.
അവന്‍   ഗീധെ യില്‍ വെച്ച്  
ദാന്തെയില്‍ വെച്ച് 
ഹോമറില്‍  വെച്ച്    പാടി.......

പുതിയ  മനുഷ്യനെക്കുറിച്ച് ,   രണ്ടാം  ലോക മഹായുദ്ധം   ഏല്‍പിച്ച  മുറിവുകളുടെ   ബാക്കിപത്രമായ   ആഗോള  മനുഷ്യനെ ക്കുറിച്ച്   മറ്റെല്ലാം    മറന്നാണ്,   മാറ്റിവെച്ചാണ്    വാലത്ത്    ആവേശ മുള്‍ക്കൊണ്ടു    പാടിയത്.

          

0 കമന്‍റുകള്‍:

Post a Comment