Sunday, May 12

ലുമുംബ - ഒരു ചരിത്രപ്പിഴവ്‌.

ലുമുംബയെ തറച്ച കുരിശ് എന്ന വാലത്ത് രചിച്ച കവിത സവിശേഷശ്രദ്ധ നേടിയത്‌ ആശയത്തിന്‍റെ സാര്‍വലൌകികത, മനുഷ്യസ്നേഹം , ത്യാഗത്തെ തിരിച്ചറിയല്‍, ക്രാന്തദര്‍ശിത്വം എന്നിവ കൊണ്ടാണ്‌. ലുമുംബയുടെ വധം അധാര്‍മികവും അനീതിയും മൃഗീയവുമാണെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ വി.വി.കെ.വാലത്ത് എന്ന കേരളത്തിലെ ഒരു കുഗ്രാമവാസി , താന്‍ വിശ്വമാനവനാനെന്നു വിളംബരപ്പെടുത്തുകയായിരുന്നു. സാമ്രാജ്യത്വശക്തികള്‍ ലുമുംബയെ തറച്ച കുരിശ് അവരെ വെറുതെ വിടുകയില്ല , എന്ന വാലത്തിന്‍റെ കണക്കുക്കൂട്ടല്‍ പിഴച്ചില്ല. ഏതാനും വര്‍ഷങ്ങള്‍ക്കകം ബെല്‍ജിയം ഗവണ്മെന്‍റ് ലുമുംബ വധത്തില്‍ ലോകത്തോട്‌ മാപ്പുപറഞ്ഞു.

0 കമന്‍റുകള്‍:

Post a Comment