Friday, July 29

Home

29/07/2016


ഒരു ഡിസംബര്‍ രാത്രിയില്‍.
                ഒരു ഡിസംബര്‍ 24 രാത്രി. ചേരാനല്ലൂര്യാക്കോ ശ്ലീഹാ ദേവാലയത്തില്പാതിരാക്കുര്ബ്ബാന കഴിഞ്ഞ്  ക്രിസ്തു ദേവന്റെ  ജന്മസ്മരണ പുതുക്കി  വാലത്തെ  ഏതാനും ക്രിസ്ത്യന്കുടുംബങ്ങള്വീടുകളിലേയ്ക്ക് മടങ്ങുകയായിരുന്നു. രാത്രി ഒരു മണിയോടടുത്ത സമയംഎങ്ങും കുറ്റാ കൂരിരുട്ട്. മുമ്പില്‍ നടക്കുന്ന പുരുഷന്മാര്‍  ആഞ്ഞു വീശുന്ന  ചൂട്ടു കറ്റയുടെ   ചുവന്ന വെളിച്ചം മാത്രം ആശ്രയം.  തപ്പിത്തടഞ്ഞാണ്‌ നടപ്പ്.  നാട്ടുവഴി പാടവരമ്പത്ത്  അവസാനിക്കും.  പിന്നെ പുഴയോരം വരെ  പാടം. നേര്‍ത്ത പാട
വരമ്പിലൂടെ ഒറ്റയടി വച്ച് നടക്കണം.   പുഴയ്ക്ക്  അക്കരെയാണ്  വാലം.   പുഴയ്ക്കു കുര്കെ ഉയരമുള്ള  തടിപ്പാലം.  വരാപ്പുഴയില്‍  നിന്ന് കൊച്ചിയിലേക്കും   തിരിച്ചും ബോട്ടുകളും വളവരവഞ്ചികളും  കേവുവള്ളങ്ങളും ആ തോടിലൂടെ ഗതാഗതം ചെയ്തിരുന്നു.  അതുകൊണ്ട്  പാലം ഉയരത്തില്‍   വേണ്ടിയിരുന്നു.  കോണ്ക്രീറ്റ്   ഇല്ലാത്ത കാലത്ത്    തടി കൊണ്ട് മാത്രം  നിര്‍മ്മിച്ച  രണ്ടു തട്ടുള്ള പാലം.  രണ്ടാമത്തെ തട്ടിലേക്ക്  കാല്‍ ഉയര്‍ത്തിവെക്കാന്‍ മുതിര്ന്നവര്‍ക്കെ കഴിയൂ.   വളരെ പേടിച്ചാണ്  എല്ലാവരും ആ പാലം  കടന്നിരുന്നത്‌. പലരും കാല്‍ വഴുതി  പുഴയില്‍ വീണിട്ടുമുണ്ട്.  ഒരു കുശവന്‍  പകലന്തിയോളം  കലം വിറ്റ്  രാത്രി മടങ്ങിപ്പോകും വഴി  ആ പാലത്തില്‍ നിന്ന് താഴെ വീണ  സംഭവം വാലത്ത് കുശവന്റെ നഷ്ടം എന്ന കവിതയിലൂടെ ആവിഷ്കരിചിട്ടിണ്ട്. പാതിരാക്കുര്ബ്ബാന കഴിഞ്ഞ്   വരികയായിരുന്ന കുടുംബങ്ങള്‍   പാലമിറങ്ങി വാലം  കരയില്‍ എത്തി.    വാലത്തെ വീടുകള്‍ സന്ധ്യയോടെ  ഉറങ്ങാന്‍ തുടങ്ങും.  വിളക്ക് കത്തിച്ചു   അധികനേരം വയ്ക്കില്ല.  കുട്ടികള്‍ നാമംആദ്യത്തെ  വീട്ടില്‍ അപ്പോഴും വെളിച്ചം കണ്ടു.  അത് വേലു      ആശാന്റെ  വീടാണ്. എല്ലായിടത്തും കുറ്റാകൂരിരുട്ടീല്  ആ   വീട്ടില്മാത്രം വെളിച്ചം. റാന്തലിന്റെ  അരണ്ട വെളിച്ചം.വരാന്തയില്‍  ആരൊക്കെയോ  നില്‍പ്പുണ്ട്.  വേലു ആശാന്റെ വീടാണല്ലോ. എന്താണ് സംഗതി എന്നറിയാന്അവര്ആ ചെറ്റപ്പുര യിലേക്ക് കയറി. അവിടെ ആശാന്റെ ഭാര്യ പാറു പ്രസവിച്ച വിവരമാണ് അവര്ക്ക് ലഭിച്ചത്ക്രിസ്തു ജനിച്ച സമയംഒരു ആണ്കുഞ്ഞു പിറന്നിരിക്കുന്നു. ക്രിസ്തുവിനെ പില്ക്കാലത്ത്‌  ഏറെ ആദരിക്കുകയും  അനുഗമിക്കുകയും  ചെയ്ത  വാലത്തിനു  ജനിക്കുവാന്പറ്റിയ സമയം അത് തന്നെ എന്ന്  പ്രകൃതി നിശ്ചയിച്ചിരിക്കാം. അങ്ങനെ  ഒരു ഡിസംബര്‍ രാത്രിയില്‍ ജനിച്ച   വാലത്ത്  നിരവധി ഡിസംബറുകളിലെ കുളിര്‍ പെയ്യുന്ന മഞ്ഞുകാലങ്ങള്‍   ആവോളം    ആസ്വദിച്ചു   മറ്റൊരു   ഡിസംബര്‍   സന്ധ്യയില്‍  മരിച്ചു.  ഇടിമുഴക്കം, മിന്നല്‍ വെളിച്ചം, ചക്രവാളത്തിനപ്പുറം, ഋഗ്വേദത്തിലൂടെ , തൃശൂര്‍ -പാലക്കാട്-എറണാകുളം- തിരുവനന്തപുരം  ജില്ലാ സ്ഥല ചരിത്രങ്ങള്‍   തുടങ്ങി കാലത്തിനു   പകരം വയ്ക്കാന്‍ കഴിയാത്ത  ഇരുപതോളം   ഗ്രന്ഥങ്ങള്‍ രചിച്ചു  മലയാള  സാഹിത്യത്തില്‍  സ്വന്തം  കയ്യൊപ്പു  ചാര്‍ത്തിയ  വി.വി.കെ.വാലത്ത് എന്ന   എളിയ  മനുഷ്യന്റെ   വ്യക്തി ജീവിതത്തിലേക്ക്‌  ഒരവലോകനം.



0 കമന്‍റുകള്‍:

Post a Comment