Thursday, October 20

വി.വി.കെ. വാലത്ത്.

വടക്കന്‍  പാട്ട്
വി.വി.കെ.വാലത്ത്.

               മലയാളഭാഷയുടെ  പിതാവായ   എഴുത്തച്ഛന്‍  ഒരു സുപ്രഭാതത്തില്‍ ഒരു പുതിയ ഭാഷയും ലിപിയും സാഹിത്യവും കൊണ്ട് പെട്ടെന്ന് പ്രത്യക്ഷപെട്ട  മഹാദ്ഭുതമാണെന്ന   ധാരണ ആളുകളുടെ മനസ്സില്‍ വേരുറച്ചു നില്‍ക്കുന്നുണ്ട്. 
                  ചതുരംഗം കളിച്ചുകൊണ്ടിരുന്ന  നമ്പൂതിരിക്ക് കൊച്ചിനെ  തൊട്ടിലാട്ടിയിരുന്ന  ഭാര്യ ഉന്തി ക്കൊടുത്തു ണ്ടാക്കപ്പെട്ടതാണ് ഗാഥാ വ്ര്തമെന്ന വിശ്വാസത്തിനും  വലിയ പിന്ബലമുണ്ട്.   എഴുത്തച്ഛനും    ചെറുശ്ശേരിയ്ക്കും   മറ്റും   പിന്തുണ നല്‍കിയ   ബ്രാഹ്മണ  മേധാവിത്വം കേരളത്തിന്‍റെ  അധീശാധികാരത്തിലേക്ക്  കടന്നുവരുന്നതിന്    മുന്‍പും    ഇവിടെ   ജനങ്ങളുണ്ടായിരുന്നു.   അവര്‍ക്ക്   അവരുടെതായ    സാഹിത്യവും സംസ്കാരവും ഉണ്ടായിരുന്നു.  പാടത്ത് പണിയെടുക്കുന്ന പാവങ്ങളുടെ ചുണ്ടിലും   സത്യത്തിനും നീതിയ്ക്കും വേണ്ടി  ആയുധമെടുത്തു   അങ്കം വെട്ടി വീരമൃത്യു  വരിച്ച   ധീര ദേശാഭിമാനികളുടെ   പിന്മുറ   അതിന്റെ   നെഞ്ചിലും ലാളിച്ചു  പോറ്റിക്കൊണ്ട്  നടന്ന   സാഹിത്യം!   മലയാള ഭാഷ  ഒരാളുടെ മാത്രം കണ്ടുപിടിത്തത്തിന്റെ    ഫലമല്ല.   പൊയ്പ്പോയ   ശതാബ്ദങ്ങളുടെ  പടവുകളില്‍ കൂടി  അതാതു കാലത്തെ   മാനവരാശിയുടെ   താങ്ങിലും   തണലിലും കൂടി   പടിപടിയായി വളര്‍ന്നു   സ്വതന്ത്രമായ ഒരു  രൂപം  കൈക്കൊണ്ടതാണ്     മലയാളഭാഷ.   അതിന്റെ സാക്ഷാല്‍ ജനയിതാക്കള്‍ ജനങ്ങളായിരുന്നു.   
*****

4 കമന്‍റുകള്‍:

jyothishbaby. said...

അദ്ദേഹത്തിന്റെ ശബരിമല ഷോളയാർ മൂന്നാർ എന്നീ കൃതികൾ കിട്ടുവാൻ വല്ല മാർഗ്ഗവുമുണ്ടൊ

Unknown said...

സ്ഥലനാമ പഠനത്തിന് എന്റെ മാനസ ഗുരുവും വഴികാട്ടിയുമാണ് മഹാനായ വാലത്ത് മാസ്റ്റർ.അദ്ദേഹത്തിന്റെ ഓർമയ്ക്ക് പ്രണാമം!

Unknown said...

പി.പ്രകാശ്

radiant-n56789011.wordpress.c said...

Sunil

Post a Comment