Saturday, September 11

ഞാന്‍ ഇനിയും വരും. 1974.

"നീയെന്റെ വികാരവും
ഞാനതിലെ വിഷാദവുമാണ്.
എനിക്കൊരു മുറിഞ്ഞ ഹൃദയമുണ്ട്.
അതാണെന്റെ ആനന്ദം.
നീയെന്റെ വിനാശവും
ഞാനതിലെ വിഷാദവുമാണ്.
എനിക്കൊരു മുറിഞ്ഞ ഹൃദയമുണ്ട്.
അതാണെന്റെ ആനന്ദം

അവസാനം ഒരു സ്വപ്നം പോല്‍
നീ പൊലിഞ്ഞുപോയ്.
ഒരു തേന്‍തുള്ളി നീ മൊഴിഞ്ഞില്ല.
ഒരു കടാക്ഷം നീ കനിഞ്ഞതുമില്ല.

ഒരു വാക്ക്-
ഒരു നോക്ക്-
ഞാനതില്‍ ഒരു സായൂജ്യം കെട്ടിപ്പടുത്തേനേ"!


-----------ഞാന്‍ ഇനിയും വരും. 1974.

0 കമന്‍റുകള്‍:

Post a Comment