
വണ്ടി പെട്ടെന്നു നിന്നു,പരിഭ്രമോല്‍-
ക്കണ്ഠയോടോടിക്കൂടിനാരാളുകള്‍!.....
ഹന്ത, വണ്ടിയില്‍ മേവുവോരില്‍ച്ചില-
ര്‍ക്കെന്തുകൊണ്ടോ കുരുത്തോലയായ്‍ മുഖം.
നിര്‍വ്വികാരതപോലെയുദ്വേഗപൂര്‍വ്വം
നിശ്‍ചലം നിന്നു കാറ്റും നിമേഷവും.
പിന്നിലിക്കഥ വിസ്മരിച്ചു,വീണ്ടും
മുന്നേപ്പോല്‍ വണ്ടിയോടി,യതിജവം.
ദൂരെയുള്ളേതോ ദാരിദ്ര്യമഗ്‍നമാം
കൂരതന്നിലൊരമ്മ സഗല്‍ഗതം,
അച്ഛനിപ്പോളരിയുമായെത്തുമെ-
ന്നാശ്വസിപ്പിപ്പതുണ്ടാം, കിടാങ്ങളെ.!
ആര്‍ക്കിവയറിഞ്ഞിട്ടു? -'മെയില്‍വണ്ടി'
യോര്‍ക്കിലിത്തിരി നിന്നതാണത്‍ഭുതം!
മാതൃഭൂമി. 1938 ഒക്ടോബര്‍
0 കമന്‍റുകള്‍:
Post a Comment