Friday, December 16

വി.വി.കെ. വാലത്തിന്‍റെ പത്നി , കലൂര്‍ കാര്യപ്പറമ്പില്‍ ക്രിശോദരി അന്തരിച്ചിട്ട്  2011 ഡിസംബര്‍  18ന്
നാല് വര്‍ഷം തികയുന്നു.
അദ്ധ്യാപികയായി  ഔദ്യോഗിക ജീവിതം ആരംഭിച്ചു.  ചേരാനെല്ലൂര്‍, കലൂര്‍, വെലിങ്ങ്ഗ്ടന്‍ ഐലന്‍ഡ്,
എന്നീ ഗവ. എല്‍.പി.സ്കൂളുകളില്‍  പ്രധാനാദ്ധ്യാപികയായി. 1983-ല്‍ വിരമിച്ചു.
വാലത്ത് ചരിത്രഗവേഷണ യാത്രകളില്‍ മുഴുകിയപ്പോഴൊക്കെ  കുടുംബം കാത്തു.  മടങ്ങിയെത്തുമ്പോള്‍
ക്ഷമാപൂര്‍വം പരിചരിച്ചു. നോട്ടു പുസ്തകം   ഫുള്‍ സ്കാപ്പിലേക്ക്  പകര്‍ത്തി.
ചുരുക്കത്തില്‍ , ക്രിശോദരി എന്ന കുടുംബിനി  ഉണ്ടായിരുന്നില്ലെങ്കില്‍ ,
വാലത്ത് എന്ന ചരിത്രകാരന്‍  രൂപപ്പെടില്ലായിരുന്നു.
.....................സ്നേഹ സ്മരണ കളോടെ    ആദരാഞ്ജലികള്‍.

0 കമന്‍റുകള്‍:

Post a Comment