കേരളത്തിലെ സ്‍ഥലനാമചരിത്ര പഠനത്തില്‍ വാലത്തിനെപ്പോലെ ആണ്ടുമുഴുകിയ മറ്റൊരാള്‍ ഇല്ല.
പ്രതിഭയുള്ള നിരവധി ചരിത്രകാരന്‍മാര്‍ നമുക്കുണ്ടെങ്കിലും
ആരുമിപ്പൊഴും ആ പഠനശാഖയില്‍ കൈവെച്ചുകണുന്നില്ലെന്നത് സംസ്‍കാരപഠനത്തിലെ ഒരു പ്രതിസന്ധിയായി തുടരുന്നു.
വാലത്ത് ഈ വിജ്ഞാനശാഖയില്‍ മനസ്സും ശരീരവും അര്‍പ്പിക്കുന്നത് ജീവിതത്തിന്റെ ഏതാണ്ടു രണ്ടാം പകുതിയിലാണ്. എന്നാല്‍ ഒരു പൂര്‍ണ്ണജീവിതം കൊണ്ടു നേടാവുന്നത്ര കാര്യങ്ങള്‍ അദ്ദേഹം രണ്ടു ദശകം കൊണ്ടു ചെയ്‍തു.
അദ്ദേഹത്തിന്റെ യത്നങ്ങള്‍ അതിതീവ്രവും ശീഘ്രവുമായിരുന്നെന്ന് ഓരോ കൃതിയും റഫര്‍ ചെയ്യുമ്പോള്‍ ബോദ്ധ്യമാകുന്നുണ്ട്. തൃശൂര്‍, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ നാലു ജില്ലാ സ്‍ഥലചരിത്രങ്ങള്‍ അക്കാദമി സ്‍കോളര്‍ഷിപ്പോടെ പ്രസിദ്ധീകരിച്ചു. കോഴിക്കോട് ജില്ലയെ പറ്റിയുള്ള പഠനം മുഴുമിപ്പിക്കാന്‍ ആയുസ്സ് തികഞ്ഞില്ല. 18-5-2006
0 കമന്‍റുകള്‍:
Post a Comment