മലയാളത്തില്‍ തീരേ അവികസിതമായ ഒരു വിജ്ഞാനശാഖയിലേക്കുള്ള വിലപ്പെട്ട സംഭാവനകളാണ്, വി.വി.കെ.വാലത്തിന്റെ സ്‍ഥലനാമഗവേഷണ ഗ്രന്ഥങ്ങള്‍.
ഒട്ടേറേ ഗ്രന്ഥങ്ങളും,മാസികകളും പരതുന്നതു കൊണ്ടു മാത്രം സഫലമാകുന്ന ഒരു ഗവേഷണപ്രയത്നമായിരുന്നില്ല, വാലത്ത് ഏറ്റെടുത്തത്.
കാല്‍പരിശ്രമം നിനയാതെ ദിക്കെല്ലാം തെണ്ടിയലഞ്ഞ് , കാണേണ്ടതൊക്കെ നേരില്‍ കണ്ട്, ഗ്രാമവൃദ്ധന്‍മാരില്‍ നിന്ന് പഴങ്കഥകള്‍ ശേഖരിച്ച് ഗ്രന്ഥഗതങ്ങളായ സൂചനകളുമായി അവയെ സമന്വയിച്ച് ചരിത്രം നിര്‍മ്മിക്കുക എന്ന മഹോദ്യമത്തിലാണ് വാലത്ത് ഏര്‍പ്പെട്ടത്.
അങ്ങനെ നമുക്ക് അന്യഥാ അലബ്‍ധമാകുമായിരുന്ന വിശിഷ്ട ഗ്രന്ഥങ്ങള്‍ കിട്ടിയെന്നു പറയാം. മുന്‍ചരിത്രകാരന്‍മാരുടെ ദൃഷ്ടി വേണ്ടത്ര പതിഞ്ഞിട്ടില്ലാത്ത അനേകം വസ്‍തുതകള്‍ കണ്ടെടുത്തു വിവരിക്കാന്‍ വാലത്തിനു കഴിഞ്ഞിട്ടുണ്ട്. മുമ്പു സൂചിപ്പിച്ചതു പോലെ, അദ്ദേഹം കാല്‍നടയായി പോയി കാണാത്ത പ്രദേശങ്ങള്‍ കുറയും.
ഫുള്ളാര്‍ഡും, ബുക്കാനനും, ലോഗനും വെവ്വേറേ കണ്ടിട്ടുള്ളത്ര വാലത്ത് ഒറ്റയ്‍ക്കു കണ്ടിട്ടുണ്ടാകും.. 1986
0 കമന്‍റുകള്‍:
Post a Comment