പുതിയോരുണര്‍വ്വിന്റെ രക്താഭയില്‍ മുങ്ങി,
പുലരൊളി തന്‍ കയ്യുകളില്‍ പൊല്‍ക്കൊടികള്‍ പൊങ്ങി
ഇടമില്ല ലോകത്തില്‍ ഓടിയൊളിക്കാന്‍്
ഇരുളിന്റെ കോട്ടകളേ, പൊളിയുകയായ്‍ നിങ്ങള്‍.
മനുജത്വമിനിമേലില്‍ മരവിക്കാന്‍മേലാ
മരണങ്ങളിടിവെട്ടി മഴപെയ്യാന്‍ മേലാ...
യുദ്ധത്തിന്‍ ഘോരമാം കാര്‍മേഘം മാറി
മിന്നുന്നോരാകാശം കാണാന്‍ കൊതിയേറീ
പഴമയുടെ പാതിരകള്‍ കെട്ടുകെട്ടുമ്പോള്‍
പകലിന്റെചിരകാലചിന്തകള പോല്‍പാറുക, വെള്ളി-
ച്ചിറകാര്‍ന്ന പൂക്കളെ, പ്രാക്കളേ നിങ്ങള്‍
മാറ്റൊലിക്കൊളളുന്നുണ്ടൊരു ശ്രബ്ദം മാത്രം
കാറ്റിരമ്പീടുന്നൂ.. ഇനിയുദ്ധം വേണ്ടാ..
തന്മണിക്കുഞ്ഞിനു താരാട്ട് പാടും
അമ്മ തന്നുള്ളിലും ഇനി യുദ്ധം വേണ്ടാ.
കല്യാണനാളിനു കാത്തുനില്ക്കുന്ന
കന്യതന്‍ നിനവിലും ഇനി യുദ്ധം വേണ്ടാ.
.കോളനികള്‍ നിര്‍മ്മിച്ച്, കൊലമരവും നാട്ടി,
കോട്ടകളും കൊത്തളങ്ങളും കൊടിമരവും കെട്ടി,
കൊതി കേറിയ സാമ്രാജ്യ ദുര്‍മ്മോഹം മൂത്ത,
കൊലകൊമ്പനാനകളേ, കൊലവിളികള്‍ നിര്‍ത്തൂ.
അനണുബോംബുകള്‍ മണ്ണടിയും ജനരോഷമുയര്‍ത്തും
അലമാലകളാര്‍ത്തടിച്ചണയുകയായ് നീളേ
ഒരുമയുടെ യുജ്ജ്വല സന്ദേശമിരമ്പീ...
ഒരു നവലോകമുയര്‍ന്നു വരും നേരം
പതറാതെ മുന്നോട്ടു മുന്നോട്ടു നീങ്ങാം
പതയുന്ന പുതുരക്ത ധമനികളേ, നീങ്ങാം...
*************************
1 കമന്‍റുകള്‍:
കവിത മുന്നോട്ടു വയ്ക്കുന്ന പ്രമേയം പോലെ തന്നെ, തീവ്രം
ആ ചിത്രവും.
Post a Comment