Saturday, November 20

രക്ഷാസ്‍ഥാനം

1938 സെപ്‍തംബര്‍ 11
ഇരവില്‍ ശ്മശാനത്തില്‍ നിന്നു പൊങ്ങിയ ധൂമ-
പടലം-പുലര്‍ കാലമഞ്ഞല-മായാറായി.
ചത്തുവീണൊരുരാവിന്‍ശവത്തിന്‍തലയ്‍ക്കലായ്-
ക്കത്തിനിന്നൊരത്താരാദീപവും കെടാറായി.
നീളത്തില്‍,ത്തന്‍മാതാവിന്‍മരണോദന്തം കണ്ഠ-
നാളത്തെയുയര്‍ത്തിപ്പൂങ്കോഴികളറിയിക്കേ,
ദീനദീനമക്കൊച്ചുപുലരി വിഹംഗമ-
സ്വാനങ്ങളാലെ പൊട്ടിക്കരയുന്നതു കേള്‍ക്കായ്!
ഒരുമാമരക്കൊമ്പിലിറുങ്ങെക്കെട്ടിപ്പിടി-
ച്ചുരുസംഭ്രമത്തോടെമാരുതന്‍ മൂര്‍ച്ഛിക്കുന്നു.!

പാഴ്‍ക്കിനാവുകള്‍കണ്ടു മയങ്ങിക്കിടക്കുമ-
കെട്ടിഞാന്നൊരു ശവം നില്‍ക്കുന്നു,പ്രഭുത്വത്തിന്‍
ദുഷ്ടമാം കാവ്യത്തിന്റെയാശ്‍ചര്യചിഹ്നം പോലെ!
വഞ്ചനയുടെ നീണ്ട ചൂണ്ടലില്‍ക്കുടുങ്ങിപ്പോയ്,
നെഞ്ചിടി നിന്നു, ചത്തു തൂങ്ങിയ മത്സ്യം പോലെ!
ഒട്ടുമേ പണക്കാര്‍ക്കു ചൊല്ലിയാലറിയാത്ത
പട്ടിണിസ്സമുദ്രത്തില്‍ നിലയില്ലാതായല്ലോ....
************************

0 കമന്‍റുകള്‍:

Post a Comment