Wednesday, May 16

ചരിത്ര ഗവേഷണം ഉണര്‍വാകുന്നു

 പെരുമ്പാവൂരിന്  കിഴക്കുള്ള അശമന്നൂര്‍  ഗ്രാമത്തിലെ ഒരു വയലില്‍ നിന്ന്  ചരിത്രപ്രാധാന്യമുള്ള  ഒരു ശിലാസ്തംഭം  കണ്ടെത്തിയതാണ്   എന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക്    ഉണര്‍വും   ഉയിരും   പകര്‍ന്നതെന്ന്  ഞാന്‍  വിശ്വസിക്കുന്നു. 
               സ്തംഭത്തിന് മുകളില്‍ ഒരാളെ   ശൂലത്തില്‍  തറച്ചു കൊന്ന പ്രതീതി  ജനിപ്പിക്കുന്ന ഒരു ശില്പവും കൊത്തിയിരിക്കുന്നു .   കേരള ഹിസ്റ്ററി  അസോസിയേഷന്റെ  ആഭിമുഖ്യത്തിലായിരുന്നു   ഞാന്‍  പഠന പര്യടനം  നടത്തിയത്. 
               ഒമ്പതും പത്തും   ശതകങ്ങളിലാണ്
കേരളത്തില്‍ ബുദ്ധ - ജൈന മതങ്ങള്‍  തിരോഭവിച്ചതെന്നു   കാണുന്നു.  ഇത്  സ്ഥാപിച്ചത്‌  പത്താം നൂറ്റാണ്ടിലായിരിക്കണം.  മധുര യില്‍ ജൈനമതക്കാരെ   ശൂലത്തില്‍ തറച്ചു കൊന്നതായി ചരിത്ര ഗ്രന്ഥങ്ങളിലുണ്ട് . 
ബുദ്ധ - ജൈനമത ധ്വംസനകാലത്തെ പ്രതിനിധാനം ചെയ്യുന്നതാണ്   ഈ   സ്മാരകമെന്നു    എനിക്ക്   ഉത്തമ ബോദ്ധ്യമുണ്ട്.
               ജൈനമതക്കാരെ   ഓടിക്കാന്‍ ഉപായമാരാഞ്ഞു കൊണ്ട്   ബ്രാഹ്മണര്‍  തപസ്സിരുന്നു  എന്ന്   കേരളോല്‍പ്പത്തി യില്‍   പറയുന്ന തുക്കാരിയൂര്‍ ക്ഷേത്രം  ഇവിടെ നിന്ന് ആറു കിലോമീറ്റര്‍  കിഴക്ക്‌   ഇപ്പോഴും  സ്ഥിതി ചെയ്യുന്നു. ചരിത്ര പ്രസിദ്ധമായ  "കല്ലില്‍"  ജൈന ക്ഷേത്രവും ഇവിടെ നിന്ന്   മൂന്നു കിലോമീറ്റര്‍  തെക്കാണ്.
            

2 കമന്‍റുകള്‍:

Joselet Joseph said...

ആശംസകള്‍! തുടരട്ടെ കണ്ടെത്തലിന്‍ പ്രയാണം.

Roshan PM said...

ഇന്ത്യയില്‍ നിന്ന് ബുദ്ധ - ജൈന മതങ്ങള്‍ അപ്രത്യക്ഷമായത് എന്ത് കൊണ്ടാവും?

Post a Comment